തെങ്ങണ: ഗുഡ്‌ഷേപ്പേർഡ് സ്‌കൂൾ കിന്റർഗാർഡൻ വിഭാഗത്തിലെ കുട്ടികൾക്കായി 'ചരിത്രവഴികളിലൂടെ" എന്ന പഠനയാത്ര സംഘടിപ്പിച്ചു. ചങ്ങനാശേരിയിലെ ഭരണ സിരാ കേന്ദ്രങ്ങൾ,പുരാതനസ്ഥലങ്ങൾ തുടങ്ങി 12 സ്ഥലങ്ങളാണ് സന്ദർശിച്ചത്. ഓരോ സ്ഥലത്തിന്റെയും ചരിത്രപരവും സാമൂഹ്യവുമായ പ്രധാന്യങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകി. സിറോ മലബാർ ത്തോലിക്ക സഭ, വാഴപ്പള്ളി മഹാദേവ ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ്‌മേരിസ് ചർച്ച്, എൻ.എസ്.എസ് ആസ്ഥാനം,അഞ്ച് വിളക്ക്, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലൂടെയാണ് കുട്ടികൾക്ക് പഠനയാത്ര നടത്തിയത്. ഗുഡ്ഷപ്പേർഡ് സ്‌കൂൾ മാനേജർ ഡോ. റൂബിൾരാജ്, പ്രിൻസിപ്പൽ ജേക്കബ് മാത്യു, പ്രധാനദ്ധ്യാപിക ശ്യാമ സജീവ്, കിന്റർഗാർഡൻ മേധാവി സൂസൻ ജോർജ് തുടങ്ങിയവർ പഠനയാത്രയ്ക്ക് നേത്യത്വം നൽകി.