wtng-shd

ചങ്ങനാശേരി: തലയ്ക്കുമീതെ അപകടഭീഷണി ഉയർത്തി കാത്തിരിപ്പു കേന്ദ്രത്തിന്റെ ഷെയ്ഡ്. ചങ്ങനാശേരി വാഴൂർ റോഡിൽ വെരൂർ ഇൻഡസ്ട്രിയിൽ എസ്‌റ്റേറ്റിനു മുൻവശത്തുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെ ഷെയ്ഡാണ് അപകടകരമായ രീതിയിൽ തകർന്നു നിൽക്കുന്നത്. ഒരുവശത്തെ ഷെയ്ഡിന്റെ കോൺക്രീറ്റിംഗ് വിണ്ടുകീറി കമ്പി തെളിഞ്ഞു ഷെയ്ഡ് തൂങ്ങിക്കിടക്കുന്ന നിലയിലാണ്. എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിട്ടുമുണ്ട്. വിദ്യാർത്ഥികളും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളുടക്കമുള്ളവർ ബസ് കാത്ത് നില്ക്കുന്ന ഇടമാണിത്. എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഈ കാത്തിരിപ്പു കേന്ദ്രത്തിലാണ് ബസ് കാത്ത് ഇരിക്കുന്നത്. അടിയന്തിരമായി കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി അപകടാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.