പാലാ: സ്വച്ഛതാ ഹി സേവാ ക്യാംപെയിന്റെ ഭാഗമായി ജില്ലാതല സ്വച്ഛ സുന്ദർ അങ്കണവാടി അവാർഡ് ദാനവും ശിൽപശാലയും പാലായിൽ നടത്തി. പാലാ മുൻസിപ്പൽ കൗൺസിലർ ബിജി ജോജോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോർജ് കുട്ടി ചെറുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.എൻ. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. മികച്ച ശുചിത്വ അങ്കണവാടിക്കുള്ള പുരസ്‌കാരം മീനച്ചിൽ പഞ്ചായത്തിലെ കൊച്ചു കൊട്ടാരം അങ്കണവാടി അദ്ധ്യാപിക ഗ്രേസി അഗസ്റ്റ്യന് ജോർജ് കുട്ടി ചെറുവള്ളി സമ്മാനിച്ചു. ഡെയ്‌സമ്മ വർക്കി, സാറാമ്മ എബ്രഹാം, ബിന്ദുബായി കെ.ആർ, ആശാമോൾ കെ.ബി, കാർത്തിക മഞ്ചേപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു . പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തെക്കുറിച്ച് ശരത് ചന്ദ്രൻ ക്ലാസ്സെടുത്തു.