മാമ്മൂട് :ലൂർദ് മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും, വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാളിനു വികാരി ഫാ.ജോൺ തടത്തിൽ കൊടിയേറ്റി ചങ്ങനാശേരി അതിരൂപത മെത്രാപോലിത്ത ബിഷപ്പ് ജോസഫ് പെരുംതോട്ടം ദിവ്യബലി അർപ്പിച്ചു. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. ജോർജ് നുഴയിത്തടത്തിൽ.11ന് രോഗീദിനവും ആശിർവാദവും ബിഷപ്പ് ജോസഫ് പൗവത്തിൽ. വി കുർബാന ഫാ. ജോസഫ് വാണിയാപുരക്കൽ.
12 ന് വൈകന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. ലൂയിസ് വെള്ളാനിക്കൽ 13 ന് വൈകുന്നേരം 4.30ന് കുർബാന ഫാ. പോൾ വേങ്ങശ്ശേരി . തുടർന്നു കലാസന്ധ്യ. 14 ന് പൂർവികാനുസ്മരണം വൈകുന്നേരം 5.45 വി കുർബാന ഫാ. ജോസഫ് നാരിത്തുരത്തേൽ. തുടർന്ന് നാടകം . 15 ന് വൈകുന്നേരം 4.30 കുർബാന വികാരി ജനറൽ ഫാ. തോമസ് പടിയത്ത്. മാമ്മൂട്ടിലേക് തിരുനാൾ പ്രദക്ഷിണം, ആകാശ വിസ്മയം. പ്രധാന തിരുനാൾ ദിനമായ 16ന് രാവിലെ 5.45 വിശുദ്ധ കുർബാന ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി. രാവിലെ 10ന് തിരുനാൾ റാസ, ഫാ.ജോസഫ് മാമ്മൂട്ടിൽ സന്ദേശം ഫാ. ജോസഫ് പനക്കേഴം , 4.30 ന് വി കുർബാന ഫാ.ഷാജി തമ്പേചിറയിൽ പ്രദക്ഷിണം വെളിയം കുരിശടിയിലേക്. തുടർന്നു കൊടിയിറക്, ലേലം. വൈകിട്ട് 7ന് മെഗാഷോ.