accident
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി അമ്പലപ്പടിക്ക് സമീപം വിനോദ സഞ്ചാര ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു

അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം വിനോദ സഞ്ചാര ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. മൂന്നാറിലേക്ക് വരികയായിരുന്ന വിനോദ സഞ്ചാര ബസിനടിയിലേക്ക് രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശികളായ പ്രണവ് (22), ആന്മരിയ (20) തുടങ്ങിയവരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികത്സ നൽകിയ ശേഷം വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടു പോയി. യുവതി അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. വിനോദ സഞ്ചാര ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. അടിമാലി പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.