വൈക്കം: കാളിയമ്മനട ദേവിക്ഷേത്രത്തിൽ മാർച്ച് 27 ന് തുടങ്ങുന്ന മീനഭരണി മഹോത്സവത്തിന്റെ സമാരംഭ ചടങ്ങുകളുടെ ദീപ പ്രകാശനം അജിത ധർമ്മജൻ നിർവ്വഹിച്ചു.
13 ദിവസത്തെ കളംപാട്ട് , വലിയഗുരുതി, പ്രസാദ ഊട്ട്, കുംഭകുടം , താലപ്പൊലി എന്നിവയാണ് പ്രധാന ചടങ്ങുകൾ. ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമൻ, സെക്രട്ടറി വി. കെ. നടരാചൻ ആചാരി, മാനേജർ പി. ആർ. രാജു, എസ്. ധനഞ്ജയൻ, കെ. ബാബു, അമ്മിണി ഷാജി, പഴനിയപ്പ ചെട്ടിയാർ , കെ. പുരുഷൻ, കെ. ചന്ദ്രശേഖരൻ, എം. ടി. അനിൽകുമാർ, വി. വിജയൻ, കെ. സുന്ദരൻ ആചാരി , ടി. ശിവൻ എന്നിവർ നേതൃത്വം നല്കി.