വൈക്കം: എസ്.എൻ.ഡി.പി യോഗം 114ാം നമ്പർ മൂത്തേടത്ത്കാവ് ശാഖയിൽ ആർ. ശങ്കർ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും നടത്തി. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ച് കാഞ്ഞിരമറ്റം നിത്യാനികേതനം ആശ്രമം മാതാജി സ്വാമിനി ശബരി ചിന്മയി പ്രഭാഷണം നടത്തി. സമ്മേളനം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം. ഡി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. റെജിമോൻ കുമ്പളത്തറ, അശോക് കുമാർ , സീന അഭിലാഷ്, പി. ആർ. രാജപ്പൻ, ബിജു കൂട്ടുങ്കൽ, പി. പി. അശോകൻ, പ്രകാശൻ, കെ. എം. ബാബു, വേണുകുട്ടൻ പുത്തൻതറ എന്നിവർ പ്രസംഗിച്ചു.