വൈക്കം: സാമൂഹ്യവിരുദ്ധർ കൃഷിത്തോട്ടം നശിപ്പിച്ചതായി പരാതി. ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം കോണിപ്പറമ്പിൽ സദാശിവന്റെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിക്കപ്പെട്ടത്. പാട്ടത്തിനെടുത്ത അരയേക്കറോളം വരുന്ന സ്ഥലത്ത് ഒരുക്കിയിരുന്ന കൃഷിയാണ് നശിപ്പിച്ചത്. വാഴ, പയർ, വണ്ട എന്നിവയാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ വാഴകളെല്ലാം ഒടിച്ചിട്ട നിലയിലാണ്. പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച വ്യക്തിയാണ് സദാശിവൻ.വൈക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.