തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പതിനാറാമത് വിവാഹ പൂർവ്വ കൗണ്‌സിലിംഗ് കോഴ്‌സിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ. ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ശരത് ചന്ദ്രൻ ക്ലാസ്സ് നയിച്ചു. ഇ. കെ. സുരേന്ദ്രൻ, അല്ലി വാസു, കെ. എസ്. അജീഷ് കുമാർ, വി. കെ. രഘുവരൻ,വി.ആർ. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.