കിടങ്ങൂർ: സി.പി.എം അയർക്കുന്നം ഏരിയ കമ്മിറ്റി അംഗവും വിദ്യാർത്ഥി, യുവജന, കർഷക നേതാവുമായിരുന്ന കെ.എസ്. കൃഷ്ണൻകുട്ടി നായരുടെ സ്മാരക മന്ദിരം കിടങ്ങൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഇന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ മെമ്പർ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കോട്ടപ്പുറം ഗവ. എൽ.പി.ബി സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ അദ്ധ്യക്ഷനാകും. മന്ദിരത്തിൽ സ്ഥാപിച്ചിട്ടുള്ള പി.കെ.സി സ്മാരക ഹാൾ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വനും കെ.എ. വാസുദേവൻ സ്മാരക ലൈബ്രറി സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.ജെ. തോമസും ഉദ്ഘാടനം ചെയ്യും.
കെ.എസ്. കൃഷ്ണൻകുട്ടി നായരുടെ ചിത്രം വി.എൻ. വാസവൻ അനാഛാദനം ചെയ്യും. രാത്രി ഏഴിന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന 'വയലാർ ഗാനസന്ധ്യ'യും ഉണ്ടാകും.