കോട്ടയം: ആറാമത് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ, കോട്ടയം അനശ്വര തിയേറ്ററിൽ ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു, ജനറൽ കൺവീനർ ഫെലിക്‌സ് ദേവസ്യ എന്നിവർ അറിയിച്ചു . ഫെബ്രുവരി 21 മുതൽ 25 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ആത്മ 25 സിനിമകൾ അടങ്ങുന്ന ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആദ്യം ചേരുന്ന 200 വിദ്യാർത്ഥികൾക്ക് 200 രൂപ നൽകിയാൽ മതിയാകും. മേളയുടെ സ്വാഗത സംഘം ഓഫീസ് മുൻമന്ത്രി എം.എ. ബേബി ഇന്ന് വൈകിട്ട് ആറിന് അനശ്വര തിയേറ്ററിൽ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ വി.എൻ.വാസവൻ പങ്കെടുക്കും.