തെങ്ങണ: വിവേകാന്ദ റസിഡന്റ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഏഴാമത് വാർഷികം ജനമൈത്രി പൊലീസ് സി.ആർ.ഒ. സജി സാരംഗ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ജെ. ജോസഫ്, സെക്രട്ടറി ലക്ഷ്മണൻ ജി, കിഷോർലാൽ, ജി.എസ്.(ജെ.എം.ബീറ്റ്),​ സന്ധ്യാ പിള്ള എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.ആർ. ഗോപാലപിള്ള (പ്രസിഡന്റ്)​,ജയഭദ്രൻ കെ.സി. (സെക്രട്ടറി)​, കെ.ആർ. രാജപ്പൻപിള്ള (ട്രഷറർ), കെ.കെ. പ്രസാദ് (വൈസ് പ്രസിഡന്റ്)​, ജോസ് സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി)​ എന്നിവരെ തിരഞ്ഞെടുത്തു.