കോട്ടയം: മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ പ്രഥമ ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. 'ചില സാങ്കേതിക കാരണങ്ങളാൽ" ആണ് മികച്ച ഷോർട്ട് ഫിലിം. ബെന്നി ആശംസ ജൂറി ചെയർമാനും രാജീവ് ആലുങ്കൽ മുതുകുളം സോമനാഥ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്. ദി എലൈവ് രണ്ടാമത്തെ മികച്ച ഷോർട്ട് ഫിലിമായി. മികച്ച സംവിധായകൻ: ജിതിൻ രാജ്, ചിത്രം : ടോക്കിംഗ് ടോയ്, മികച്ച നടൻ: ഷറഫ് കിനാലൂർ, ചിത്രം: ഉപ്പളം. മികച്ച രണ്ടാമത്തെ നടൻ വി.ജെ പൗലോസ് (ജെ.പി ആരക്കുന്നം), ചിത്രം ; ഒറ്റമരത്തണലിൽ. മികച്ച നടി; കാളി കളത്തിൽ, ചിത്രം: ഇല്ലിത്തള്ള. മികച്ച രണ്ടാമത്തെ നടി- വസന്തസ ചിത്രം; നാരീമുഖങ്ങൾ, മികച്ച ബാലനടി - കുമാരി വൈഗസ ചിത്രം: ദിയ ഒരു പുഞ്ചിരി, ടോക്കിംഗ് ടോയ്. മികച്ച ബാലനടൻ- മാസ്റ്റർ അനന്തുസ ചിത്രം: ഇല്ലിത്തള്ള. മികച്ച തിരക്കഥ: ആതിര മിനി രാജേന്ദ്രൻ, ചിത്രം: ഗട്ടർ. മികച്ച ഛായാഗ്രഹണം: ഷിഹാബ് ഓമല്ലൂർ, ചിത്രം: ഇല്ലിത്തള്ള. മികച്ച സാമൂഹ്യ പ്രസക്തിയുളള ചിത്രം: ഡെഡ്. നവാഗത പ്രതിഭ- ജോണി ആശംസ, ചിത്രം: വിൻവിൻ. സ്പെഷ്യൽ ജൂറി പുരസ്‌കാരം; ഷാൻസി. സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ച ഷോർട്ട് ഫിലിമുകൾ- പ്രധാനമന്ത്രിക്ക് ഒരു കത്ത്, കാഴ്ച്ച, മുന്ന്പെരുക്കം