ചിറക്കടവ്: ക്ഷേത്ര വാദ്യകലാകാരനും സോപാന സംഗീതജ്ഞനുമായിരുന്ന ബേബി എം.മാരാരുടെ സ്മരണക്കായി ചിറക്കടവിൽ തുടങ്ങിയ സോപാനം ബേബി എം.മാരാർ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ക്ഷേത്രോത്സവ അരങ്ങിൽ ബേബി എം.മാരാരുടെ ഛായാചിത്രം അനാഛാദനം ചെയ്ത് സംഗീതജ്ഞൻ പ്രൊഫ.പൊൻകുന്നം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് സ്വദേശിയായ ആർട്ടിസ്റ്റ് അമൃത്‌ലാൽ വരച്ച ചിത്രമാണ് അനാഛാദനം ചെയ്തത്. തുടർന്ന് ആലപ്പുഴ കരുണാമൂർത്തി, ഡോ.ബിജുമല്ലാരി, ഹരിപ്പാട് മുരുകദാസ് എന്നിവർ ചേർന്ന് ത്രയം മ്യൂസിക്കൽ ഫ്യൂഷൻ നടത്തി.