കോട്ടയം: നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന ജില്ലയിലെ റോഡുകളിൽ സംയുക്‌ത പരിശോധനയുമായി ഉദ്യോഗസ്ഥ സംഘം. തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന റോഡ് സേഫ്റ്റി കമ്മിറ്റിയുടെ തീരുമാന പ്രകാരമാണിത്. ഈ വർഷം ഇതുവരെ 42 പേരാണ് ജില്ലയിൽ റോഡപ‌കടങ്ങളിൽ മരിച്ചത്.

നാറ്റ് പാക്കിന്റേതടക്കമുള്ള ഉദ്യോഗസ്ഥർ എം.സി റോഡിൽ ളായിക്കാട് ,പെരുന്ന, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ, മതുമൂല , പാലാത്രച്ചിറ,മോർക്കുളങ്ങര, എസ് .എച്ച്. ജംഗ്ഷൻ, തുരുത്തി, കുറിച്ചി ഔട്ട് പോസ്റ്റ്, പത്തടിപ്പാലം, ചിങ്ങവനം ഗോമതി ജംഗ്ഷൻ, നാട്ടകം സിമെന്റ് ജംഗ്ഷൻ, കോടിമത , നാഗമ്പടം വൈ.ഡബ്ല്യൂ .സി.എ , എസ് .എച്ച്. മൗണ്ട് സ്‌കൂൾ ജംഗ്ഷൻ, കുമാരനെല്ലൂർ, ഗാന്ധിനഗർ, 101 ജംഗ്ഷൻ, ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷൻ, പട്ടിത്താനം ജംഗ്ഷൻ, കാളികാവ് , കുര്യം, കുറവിലങ്ങാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്നലെ പരിശോധന നടത്തി.
നാറ്റ് പാക് - ട്രാഫിക് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ വിഭാഗം മേധാവി ഷഹീം എസ് , നാറ്റ്പാക് ടെക്‌നിക്കൽ ഓഫീസർ ടി .രാമകൃഷ്‌ണൻ , മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഓ ടോജോ എം .തോമസ് , ചങ്ങനാശേരി ഡി.വൈ.എസ്.പി സുരേഷ് കുമാർ , വിവിധ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്‌ടർമാർ തുടങ്ങിയർ പങ്കെടുത്തു. അപകടങ്ങൾ കുറയ്‌ക്കാൻ വേണ്ട നിർദേശങ്ങൾ അടുത്ത ദിവസം ജില്ലാ കളക്‌ടർക്കു നൽകുമെന്ന് നാറ്റ് പാക് അധികൃതർ അറിയിച്ചു.