കോട്ടയം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരന്റെ നിര്യാണത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി രാജേഷ് നട്ടാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി.ഹരിലാൽ, കെ.പി.ഗോപിദാസ്, റ്റി.ആർ.രവീന്ദ്രൻ, പി.എസ്.സജു, ശങ്കർ സ്വാമി, സി. കൃഷ്‌ണകുമാർ, ഗീതാ രവി, വിനോദിനി വിജയകുമാർ, ശാന്തമ്മ കേശവൻ എന്നിവർ പ്രസംഗിച്ചു.