കോട്ടയം : ഗാന്ധിനഗറിൽ ട്രെയിനിനു മുന്നിൽ ചാടി വയോധികൻ ജീവനൊടുക്കി. പാമ്പാടി വെള്ളൂർ വടക്കേടത്ത് രാജൻ (69) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ട്രെയിൻ വരുന്നതു കണ്ട് ഇയാൾ ട്രാക്കിൽ കയറി നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്‌ക്കു മാറ്റി.