കോട്ടയം: പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രാക്കിലേയ്‌ക്ക് വീണയാൾ മരിച്ചു. പനച്ചിക്കാട്, കുഴിമറ്റം മിനി ഭവനിൽ കുര്യാക്കോസ് ചാക്കോ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേയ്‌ക്കുള്ള കോർബ എക്‌സ്‌പ്രസാണ് കുര്യാക്കോസ് ചാക്കോയെ തട്ടി വീഴ്‌ത്തിയത്. യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും അതിനകം ഇദ്ദേഹത്തിന്റെ കൈയിലൂടെ ട്രെയിൻ കയറിയിറങ്ങി. ആർ.പി.എഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.