പാലാ: സെന്റ് തോമസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോൺ മംഗലത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. സണ്ണി ജോസഫ്, കോളേജ് കൗൺസിൽ സെക്രട്ടറി പ്രൊഫ. ടോമി തോമസ്, കോളേജ് യൂണിയൻ ചെയർമാൻ അലേർട്ട് ജെ. കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. കോളേജ് ബർസാർ ഫാ. മാത്യു കുര്യൻ കാവനാടിമലയിൽ, പ്രൊഫ. രാജു തോമസ്, ഡോ. സ്റ്റാനി തോമസ്, ഡോ. ഡേവിസ് സേവ്യർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബർക്കുമാൻസ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഡോ. സണ്ണി കുര്യാക്കോസ്, 27 യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കൾ, 81 യു.ജി.സി./സി.എസ്.െഎ.ആർ.-ജെ.ആർ.എഫ്./നെറ്റ് വിജയികൾ, 43 പി.എച്ച്.ഡി. ബിരുദം നേടിയവർ, ദേശീയ പുരസ്‌കാരം നേടിയ കായിക താരങ്ങൾ, യൂണിവേഴ്‌സിറ്റി കലാമത്സരവിജയികൾ തുടങ്ങിയവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.