umaiban-jpg

തലയോലപ്പറമ്പ്: വൃക്കരോഗം മൂലം മകളും അമ്മയും ഒരേ ദിവസം മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് കരിപ്പാടം കളപ്പുര ഞാലിൽ ഉമൈബാൻ (78) ഇന്നലെ വൈകിട്ടും മകൾ നദീറ സലിം (46) ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. എട്ട് വർഷമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു നദീറ. ഇവർക്ക് ഭർത്താവ് വൃക്ക നൽകിയെങ്കിലും ശസ്ത്ര ക്രിയയ്ക്കു ശേഷമുണ്ടായ അണുബാധ മൂലം ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. നദീറയുടെ മൂത്ത സഹോദരി റംല ഇതേ രോഗം ബാധിച്ച് രണ്ടര വർഷം മുൻപ് മരിച്ചിരുന്നു. നദീറയുടെ സംസ്‌ക്കാരം ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ കൈതമല മുസ്ലിം ജമാ മസജിദ് പള്ളിയിൽ നടത്തി. ഉമൈബാന്റെ സംസ്‌ക്കാരം ഇന്ന് 12 ന് കരിപ്പാടം പള്ളിയിൽ നടക്കും. ഏറ്റുമാനൂർ മന്നത്തൂർ സലിമാണ് നാദിറയുടെ ഭർത്താവ്.