പാലാ: കിടങ്ങൂരിൽ കെ.എസ്. കൃഷ്ണൻകുട്ടി നായർ സ്മാരക മന്ദിരം (സ.ിപി.എം കിടങ്ങൂർ ലോക്കൽ കമ്മിറ്റി ഓഫീസ്) സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ജനഹൃദയത്തിൽ സ്ഥാനം നേടിയ, നേതാവായിരുന്നു കൃഷ്ണൻകുട്ടി നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. ലൈബ്രറിയും ഹാളും അടങ്ങിയ മന്ദിരം സി.പി.എം കിടങ്ങൂർ ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കും.
ഓഫീസിലെ പി.കെ.സി സ്മാരക ഹാൾ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. കെ.എ. വാസുദേവൻ സ്മാരക ലൈബ്രറി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്. കൃഷ്ണൻകുട്ടി നായരുടെ ഫോട്ടോ ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ അനാഛാദനം ചെയ്തു.
ഗവ. എൽ.പി.ബി സ്‌കൂൾ മൈതാനത്ത് നടന്ന പൊതുസമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. വി.എൻ. വാസവൻ അധ്യക്ഷനായി. വൈക്കം വിശ്വൻ, കെ.ജെ. തോമസ് എന്നിവർ സംസാരിച്ചു. സി.പി.എം അയർക്കുന്നം ഏരിയാ സെക്രട്ടറി പി.എൻ. ബിനു സ്വാഗതവും ലോക്കൽ സെക്രട്ടറി ഇ.എം. ബിനു നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി. ജയപ്രകാശ്, കെ.എൻ. രവി, മന്ദിരത്തിന്റെ നിർമാണ കമ്മിറ്റി ചെയർമാൻ ജി. വിശ്വനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.