കാഞ്ഞിരത്താനം:കുളം നിർമ്മാണത്തിന്റെ മറവിൽ സ്വകാര്യ പുരയിടത്തിൽ പ്രവർത്തിപ്പിച്ചു വന്ന അനധികൃത പാറമട പഞ്ചായത്ത് തടഞ്ഞു. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറപെട്ടിച്ച് നീക്കം ചെയ്യുന്നതിന് ഉപയോഗിച്ചുവന്ന നിർമ്മാണോപകരണങ്ങൾ അധികൃതർ പിടിച്ചെടുത്ത് പൊലീസിന് കൈമാറി. മീനച്ചിൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാഞ്ഞിരത്താനത്ത് നിയമവിരുദ്ധമായി സ്ഥാപിച്ച പാറമടക്കെതിരെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞ് നിയമ നടപടി സ്വീകരിച്ചത്.