കറുകച്ചാൽ: തോട്ടയ്ക്കാട് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 13 മുതൽ 22 വരെ നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.15ന് കൊടിയേറ്റ്, തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി ദുർഗമന പ്രശാന്ത് വർമ്മ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് നൃത്തവിസ്മയം. 14 മുതൽ 20 വരെ ദിവസവും പുലർച്ചെ മുതൽ വിശേഷാൽപൂജകൾ, പാരായണം. 14ന് വൈകീട്ട് 7.15ന് നൃത്തസന്ധ്യ. 15ന് വൈകീട്ട് 8.15ന് വിളക്കിനെഴുന്നെള്ളിപ്പ്, ഒൻപതിന് ഗാനമേള. 16ന് വൈകീട്ട് ഏഴിന് നൃത്തസന്ധ്യ. 17ന് വൈകീട്ട് ഏഴിന് പ്രഭാഷണം-മധുദേവാനന്ദ തന്ത്രികൾ. 18ന് വൈകീട്ട് ഏഴിന് ഭജന, ഒൻപതിന് നാടൻപാട്ട്. 19ന് രാവിലെ 10ന് ഉത്സവബലി, 1.30ന് പ്രസാദമൂട്ട്, രാത്രി ഒൻപതിന് കഥാപ്രസംഗം. 20ന് 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, രാത്രി 9.30ന് കാവടി ഹിഡുംബൻപൂജ. 21ന് ശിവരാത്രിദിനത്തിൽ അഞ്ചിന് മഹാഗണപതിഹോമം, ഏഴിന് ശ്രീബലി എഴുന്നെള്ളത്ത്. 10ന് വിവധയിടങ്ങളിൽ നിന്നും കാവടി ഘോഷയാത്ര, ഒന്നിന് കാവടി അഭിഷേകം. വൈകീട്ട് നാലിന് കെട്ടുകാഴ്ച, രാത്രി 9.30ന് ഗരുഡൻവരവ്, 12ന് ശിവരാത്രിപൂജ, പള്ളിവേട്ട. 21ന് രണ്ടിന് ആനയൂട്ട്, വൈകീട്ട് നാലിന് മാടത്താനി കവലയിലേക്ക് ആറാട്ടുപുറപ്പാട്, 6.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, ഒൻപതിന് അമ്പലക്കവലയിൽ ആറാട്ട് എതിരേൽപ്പ്, 9.30ന് സാമ്പ്രദായക് ഭജൻസ്, 11ന് ആലിൻചുവട്ടിൽ സ്വീകരണം, കൊടിയിറക്ക്.