കറുകച്ചാൽ:മാലിന്യകൂമ്പാരത്തിൽ നിന്നും തീ പടർന്നു. ടാക്‌സി സ്റ്റാൻഡിനായി ഏറ്റെടുത്ത കാടുകയറിക്കിടന്ന സ്ഥലം കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കറുകച്ചാൽ ബസ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ടാക്‌സി സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം വ്യാപാരികൾ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണം. ഇവിടുത്തെ കംഫർട്ട്‌സ്റ്റേഷന് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് അണയ്ക്കാൽ ശ്രമിച്ചെങ്കിലും തീ നിയന്ത്രിക്കാനായില്ല. സമീപത്തെ ആശുപത്രി വളപ്പിന് അരികെ വരെ തീപടർന്നു. വിവരമറിഞ്ഞ് പാമ്പാടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഇതോടെ വൻ അപകടമാണ് ഒഴിവായത്.