ഒളശ: അയ്‌മനം പഞ്ചായത്ത് 17 -ാം വാർഡിലെ പൊന്നാരത്തുപള്ളി കുരിശ് കോഴിപുഞ്ച റോഡും, കോഴിപ്പുഞ്ച ഗവ.എൽ.പി സ്‌കൂൾ റോഡും മാസങ്ങളായി തകർന്നു കിടക്കുകയാണ്. റോഡ് അറ്റകുറ്റപണികൾക്കായി പൊതുമരാമത്ത് വകുപ്പ് അളവ് എടുത്തിട്ടുണ്ട്. ഈ റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഉഷസ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രാജു മണ്ണാടൻ ആവശ്യപ്പെട്ടു.