ngo

കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ പൂർണ്ണമായും അവഗണിച്ചെന്നാരോപിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബിൻ വി.പി, ട്രഷറർ സഞ്ജയ് എസ്. നായർ, സംസ്ഥാന കമ്മിറ്റി അംഗം പി.എച്ച്. ഷീജാബീവി, ജെ. ജോബിൻസൺ , സ്മിതാ രവി, ഷാജിമോൻ ഏബ്രഹാം, സജിമോൻ സി. ഏബ്രഹാം, പി.എൻ. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.