മാന്നാനം : കുര്യാക്കോസ് ഏലിയാസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും സ്റ്റുഡൻസ് അസോസിയേഷൻ ഒഫ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിലുള്ള അവേക്ക് സംസ്ഥാന കലോത്സവം 14 നും 15നുമായി നടക്കും. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കഴിവുകൾ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 11 വർഷമായി കലോത്സവം നടത്തുന്നത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അറുനൂറോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. പരിപാടികൾ അസി.കളക്ടർ ശിഖാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.ആന്റണി തോമസ്, വൈസ് പ്രിൻസിപ്പൽ ഫാ.ജോബി ജോസഫ് മുകളേൽ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ റവ.ഫാ.ജോസഫ് ഒഴുകയിൽ, കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരി, കോഴ്‌സ് കോ ഓർഡിനേറ്റർ ജോണി തോമസ് എന്നിവർ പ്രസംഗിക്കും. 15 ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ടിനു റൈലൈൻ അതിഥിയായി എത്തും.