ഏറ്റുമാനൂർ: ലോക വനിതാ ദിനത്തിനു മുന്നോടിയായി കെ.സി.വൈ.എം പട്ടിത്താനം മേഖല സമിതി യുവജനങ്ങൾക്കായി അഖില കേരള ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. മാറുന്ന കാലം മുന്നേറുന്ന പെൺചുവടുകൾ എന്നതാണ് വിഷയം. ഒന്നു മുതൽ മൂന്നു വരെ സമ്മാനങ്ങൾക്ക് 3000, 2000, 1000 രൂപ വീതം സമ്മാനങ്ങൾ ലഭിക്കും. 15 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. രചനകൾ മൂന്നു പേജിൽ കുറയാൻ പാടില്ല. പട്ടിത്താനം മേഖല സെന്റ് പോൾസ് ചർച്ച വെട്ടിമുകൾ പി.ഒ ഏറ്റുമാനൂർ. ഫോൺ - 9544971172, 8943950424.