കാഞ്ഞിരപ്പള്ളി : താലൂക്കിലെ തോട്ടം പുരയിടം റീസർവേ പ്രശ്‌നം പരിഹിക്കാൻ അദാലത്ത് ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം സമർപ്പിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വസ്തു ഉടമകൾ അവരുടെ സ്ഥലങ്ങൾ റീസർവേ രേഖകളിൽ തോട്ടം എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതുമായി ബന്ധപ്പെട്ട് ദുരിതത്തിലാണ്. വീട് വയ്ക്കുന്നതിനോ, മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ മറ്റുമായി ലോൺ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.