ഉദയനാപുരം: വീടുകളിൽ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പഞ്ചായത്തിനു കൈമാറി മാതൃകയായി പുരുഷ സ്വയം സഹായ സംഘം.
ഉദയനാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കിസാൻ പുരുഷ സഹായ സംഘമാണ് പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനായി മുന്നിട്ടിറങ്ങിയത്. ഒരു ദിവസംകൊണ്ട് വാർഡിലെ 350 വീടുകളിൽ നിന്ന് സംഘാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഒരു ടിപ്പർ ലോറിയിൽ കയറ്റാവുന്ന പ്ലാസ്റ്റിക് മാലിന്യം ഇതിനകം ശേഖരിച്ചു കഴിഞ്ഞു.ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡി. സുനിൽകുമാർ പ്ലാസ്റ്റിക് മാലിന്യശേഖരണം ഉദ്ഘാടനം ചെയ്തു. അടുത്ത അവധി ദിവസം ശേഷിക്കുന്ന വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാല്യം ശേഖരിക്കുമെന്ന് കിസാൻ സ്വയം സഹായ സംഘം പ്രസിഡന്റ് ഹരിദേവ് ,സെക്രട്ടറി ടി.എൻ.സുരേഷ് എന്നിവർ അറിയിച്ചു.