sd

തലയോലപ്പറമ്പ്: ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും ശ്രീഭദ്ര കുടുംബസമിതിയുടെയും സംയുക്ത സമ്മേളനം എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 33 വർഷത്തെ സേവനത്തിന് ശേഷം ബി.എസ്.എൻ.എല്ലിൽ നിന്നു വിരമിച്ച വി.കെ. രഘുവരനെ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ പൊന്നാട അണിയിച്ചു. വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ മുഖ്യപ്രഭാഷണം നടത്തി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീ നാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി ഡോ. ശ്രീകുമാർ വാസു, സുമേഷ്, വി. രാജീവ്, വി.എസ്. രാജേന്ദ്രൻ, അനിൽകുമാർ, ബൈജു, വിനോദ് കൈപ്പട്ടൂർ, സുരേഷ് തുണ്ടത്തിൽ, വിജയൻ പാറയിൽ, എം.എസ്. രാധാകൃഷ്ണൻ, കെ.എസ്. അജീഷ് കുമാർ, പദ്മിനി തങ്കൻ, സുലഭ സജീവ്, മഞ്ജു സജി, വിഷ്ണു അച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സ്‌നേഹ വിരുന്നും കലാപരിപാടികളും നടത്തി.