kunjachan

വൈക്കം: വി.എ.എസ്.സിയുടെ വാർഷികവും, കുടുംബസംഗമവും, കെ. ലളിതൻ അനുസ്മരണവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ആദരിക്കലും നടത്തി. പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കുഞ്ഞച്ചനെ പി. ശിവദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരി വിശ്വംഭരമേനോൻ, കെ. ഷഡാനൻ നായർ, ബി.ഐ. പ്രദീപ് കുമാർ, വിൻസന്റ് കളത്തറ, കനകപ്പൻ, പി.സി. രാമചന്ദ്രൻ, ശിവദാസ് നാരായണൻ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഭാരവാഹികളായി വിശ്വംഭരമേനോൻ (രക്ഷാധികാരി), പി. ശിവദാസ് (പ്രസിഡന്റ്), കനകപ്പൻ (വൈസ് പ്രസിഡന്റ്), വിൻസന്റ് കളത്തറ (സെക്രട്ടറി), പി. സി. രാമചന്ദ്രൻ (ട്രഷറർ), ശിവദാസ് നാരായണൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.