പെരുന്ന:പെരുന്ന തിരുമല ഉമാമഹേശ്വരക്ഷേത്രത്തിൽ ഉത്സവവും അമ്മൻകോവിലിൽ അമ്മൻകൊട ഉത്സവവും തുടങ്ങി. 28 വരെയാണ് ഉത്സവാഘോഷങ്ങൾ. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി.തുടർന്ന് പ്രസാദമൂട്ടും നടന്നു. ഇന്ന് രാത്രി 7.30 മുതൽ സിനിമാ പ്രദർശനം.നാളെ വൈകിട്ട് ഏഴിന് തൃക്കൊടിത്താനം ഗോപാലകൃഷ്ണന്റെ ഓട്ടൻതുള്ളൽ. 8.30ന് കരോക്കെഗാനമേള. 14ന് ഉച്ചക്ക് 12ന് ഉത്സവബലിദർശനം രാത്രി 7.30ന് ഭക്തിഗാനമേള. 15ന് വൈകിട്ട് ഏഴിന് സംഗീതസദസ്. ഒൻപതിന് ഭജന. 16ന് രാവിലെ ഒൻപതിന് വേലൻപാട്ട്. ഉച്ചക്ക് 12ന് ഉത്സവബലിദർശനം.രാത്രി എട്ടിന് നൃത്തായനം. 17ന് വൈകിട്ട് ഏഴിന് നൃത്തം. 18ന് രാത്രി എട്ടിന് നൃത്തനാടകം സഹസ്രമുഖൻ. 19ന് വൈകിട്ട് 7.15ന് കൊട്ടിപ്പാടിസേവ.10.30ന് പള്ളിനായാട്ട്. 20ന് ഉച്ചക്ക് 12.30 മുതൽ ആറാട്ടുസദ്യ, വൈകിട്ട് 5.30ന് കൊടിയിറക്ക്, 5.45ന് ആറാട്ടുപുറപ്പാട്. തുടർന്ന് നാദസ്വരക്കച്ചേരി, 6.30ന് ആറാട്ട് വരവ്, ഏഴിന് രാജേശ്വരി ജംഗ്ഷനിൽ ആറാട്ട് സ്വീകരണം. രാത്രി 11.30ന് ദേവീനടയിൽ കാപ്പ്‌കെട്ട്. 21ന് രാവിലെ 8.15ന് ഹിഡുംബൻപൂജ. 10ന് കാവിൽ ഭഗവതിക്ഷേത്രത്തിൽ നിന്നു കാവടിയാട്ടം. ഉച്ചക്ക് ഒന്നിന് ഉമാമഹേശ്വരനടയിൽ കാവടി അഭിഷേകം.1.30 മുതൽ അന്നദാനം. മൂന്നിനും ആറിനും ദേവീനടയിലേയ്ക്ക് വഴിപാട് കുംഭകുടം വരവ്, ഏഴിന് നൃത്തസന്ധ്യ. 7.30ന് ഊർകുംഭകുടംവരവ്, 12ന് മഹാശിവരാത്രിപൂജ.12.30ന് പെരുന്ന തൃക്കണ്ണാപുരംക്ഷേത്രത്തിൽ നിന്നും ശക്തികരകം.പുലർച്ചെ നാലിന് പടുക്കപൂജ. 4.30ന് ആഴിപൂജ. അഞ്ചിന് മഞ്ഞൾനീരാട്ട്. ഏഴുമുതൽ ഊരുചുറ്റൽ. 9.30ന് കുടിയിരുപ്പ്. 28ന് ദേവീക്ഷേത്രത്തിൽ നടതുറപ്പും ഗുരുതിപൂജയും നടക്കും. രാവിലെ 6.45ന് പൊങ്കാല അടുപ്പിൽ അഗ്‌നിപകരും. 7.30 മുതൽ പടപ്പ് നിവേദ്യം. 8.30ന് പൊങ്കൽപൂജ. 12ന് ഗുരുതി പൂജ.