കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള സാമ്പത്തികസർവേ ആരംഭിച്ചു. അഞ്ചുവർഷത്തിലൊരിക്കൽ നടത്തുന്ന ഏഴാമത് സർവേയാണിത്. പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവാ കോമൺസർവീസ് സെന്ററിന്റെ കീഴിലുള്ള പ്രവർത്തകരാണ് വീടുകളിലെത്തി സർവേ നടത്തുന്നത്. സർവേയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രസിഡന്റ് ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രൻ കാലായിൽ, നെസീമ ഹാരീസ്, റെജി ഒ.വി,​ ആർ.ബിജു, അശോക്ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.