തുരുത്തി: തുരുത്തി എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിന്റെ 52ാം മത് വാർഷിക സമ്മേളനം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് തുരുത്തി സെന്റ് മേരീസ് പാരീഷ്ഹാളിൽ നടക്കും. തുരുത്തി ഫൊറോന വികാരി റവ. ഫാ. ഗ്രിഗറി ഓണംകുളം ഉദ്ഘാടനം ചെയ്യും. എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ റെജി കുന്നേൽ അദ്ധ്യക്ഷത വഹിക്കും. വാഴപ്പളളി പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു പ്ലാമൂട്ടിൽ, ചങ്ങനാശേരി വനിതാ സീനിയർ സിവിൽ പൊലീസ് വനിത ഓഫീസർ പുഷ്പകുമാരി, സ്‌കൂൾ മാനേജർ സിസ്റ്റർ മെർളിൻ തലവയലിൽ, സിസ്റ്റർ ടെസ്ലെറ്റ് ചക്യാത്ത് , സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ചേറ്റുതടം എന്നിവർ പ്രസംഗിക്കും.