മേലുകാവ് : എസ്.എൻ.ഡി.പി യോഗം 896-ാം നമ്പർ മേലുകാവ്, കുളത്തിക്കണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരോത്ര മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 10 ന് കാവടി ഘോഷയാത്ര നടക്കും. മേലുകാവ് മറ്റത്തുള്ള അനുരാഗ് പാണ്ടിക്കാടിന്റെ വസതിയിൽ നിന്നാരംഭിക്കുന്ന കാവടി ഘോഷയാത്ര ഉച്ചയ്ക്ക് 12 ന് ക്ഷേത്രസന്നിധിയിൽ എത്തും. തുടർന്ന് 12.30 ന് കാവടി അഭിഷേകം. രാത്രി 9 ന് പ്രശസ്ത പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന ഗാനമേള.