ഇളങ്ങുളം : ധർമശാസ്താക്ഷേത്രത്തിൽ പള്ളിവേട്ട ഉത്സവത്തിന് ഇന്നലെ രാത്രി കാഴ്ചശ്രീബലിയിൽ തിരുമുമ്പിൽ വേല നടത്തി. ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘമാണ് വേലകളി നടത്തിയത്. ഇന്ന് വൈകിട്ടാണ് ആറാട്ട്. 3.30 ന് വെള്ളാങ്കാവ് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ട് പുറപ്പെടൽ. ആറാട്ടുകടവിൽ ദീപക്കാഴ്ചയും പന്തിരുനാഴി പായസം വഴിപാടും നടത്തും. രാത്രി 7ന് ക്ഷേത്രമൈതാനത്ത് ആറാട്ട് എതിരേൽപ്പ്.