കോട്ടയം: മണ്ണെടുപ്പിനെതിരെ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിതായി പരാതി. എസ്.എച്ച് മൗണ്ട് ആറ്റുവായിൽ മഹേഷ് വിജയന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി എട്ടു മണിയോടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മഹേഷിന്റെ വീടിന്റെ വാതിൽ തകർന്നു. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. മഹേഷിനെ വീടിനുള്ളിൽ നിന്നു വിളിച്ചിറക്കി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇത് മനസിലാക്കിയതോടെ വീട്ടുകാർ ഉള്ളിൽ കയറി വാതിലടച്ചു. ഇതേ തുടർന്നാണ് അക്രമികൾ വാതിൽ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് നാട്ടുകാർ തടിച്ച് കൂടിയതോടെ അക്രമികൾ രക്ഷപെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു.