കുമാരനെല്ലൂർ: കേരള ഗ്രാമീൺ ബാങ്ക് കുമാരനെല്ലൂർ ശാഖാ, ബാങ്ക് എ.ടി.എം., കോട്ടയം റീജിയണൽ ഓഫീസ്, സ്റ്റാഫ് ട്രെയിനിംഗ് സെന്റർ എന്നിവ സംക്രാന്തി ജംഗ്ഷനിൽ സെന്റ് തോമസ് ആർക്കേഡിൽ പുതിയതായി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് 10.30 ന് കോട്ടയം നഗരസഭാദ്ധ്യക്ഷ പി.ആർ. സോന നിർവഹിക്കും. കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ നാഗേഷ് ജി. വൈദ്യ അദ്ധ്യക്ഷത വഹിക്കും. കോട്ടയം റീജിയണൽ ബാങ്ക് മാനേജർ അനിൽ കെ. പോൾ, നഗരസഭ കൗൺസിലർ ലീലാമ്മ ജോസഫ്, നബാർഡ് ഡി.ഡി. എം. ദിവ്യ കെ. ബി,​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.എം. റഹീം എന്നിവർ പങ്കെടുക്കും..