r
റേഡിയോ

കോട്ടയം: പുലരും മുതൽ പാതിരാ വരെ നാട്ടുകാരെ രസിപ്പിക്കുന്നൊരു ന്യൂജെൻ റേഡിയോ ഉണ്ട്, ചങ്ങനാശേരിക്ക് സ്വന്തമായി! പാട്ടും മേളവും മാത്രമല്ല ശ്രോതാക്കൾക്കു വേണ്ടുന്നതെല്ലാമുണ്ട് ഇവിടെ. എഫ്.എമ്മിന്റെ ചടുലതയും ആകാശവാണിയുടെ നന്മയും ചേർന്നപ്പോൾ ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് വേറെ ലെവലായി!

സംസ്ഥാനത്ത് ആദ്യമായി ഒരു കോളേജിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ കമ്യൂണിറ്റി റേഡിയോയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. ജനങ്ങളുമായി സംവദിച്ചും സല്ലപിച്ചും പുതിയൊരു റേഡിയോ സംസ്കാരം രൂപപ്പെടുത്തി. ലൈവ് ഫോൺ ഇൻ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ആദ്ധ്യാത്മികം, കൃഷി, പരിസ്ഥിതി, കുടിവെള്ളം... അങ്ങനെ അറിയേണ്ടതെല്ലാമുണ്ട് മീഡിയാ വില്ലേജ് റേഡിയോയിൽ. റേഡിയോ ജോക്കികൾ ശ്രോതാക്കളുടെ കുടുംബാംഗം പോലെ പരിചിതർ. എഫ്.എം റേഡിയോയുടെ പ്രൊഫഷണിലസവും കമ്യൂണിറ്റി റേഡിയോയുടെ സാമൂഹ്യ പ്രതിബദ്ധതയും അങ്ങനെ ഇഴചേർന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഹിറ്റാണ് സംഭവം. ഒരു മണിക്കൂറിൽ അഞ്ച് മിനിറ്റ് പരസ്യംമുള്ളതിനാൽ വരുമാനവുമുണ്ട്.

 എട്ടു ർഷം മുന്നേ 90.8

കുരിശുമ്മൂട്ടിലെ മീഡിയാ വില്ലേജെന്ന സാങ്കേതിക കലാലയത്തിന്റെ നേതൃത്വത്തിൽ 2012 ഫെബ്രുവരി 10നാണ് റേഡിയോ മീഡിയ വില്ലേജ് 90.8ന് തുടക്കം. കമ്യൂണിറ്റി നിലയത്തിന്റെ പരിമിതിയിൽ റേഡിയോ പ്രക്ഷേപണം എങ്ങനെ ജനകീയമാക്കാമെന്ന ചിന്തയിൽ നിന്നാണ് പുതിയ ആശങ്ങൾ രൂപപ്പെട്ടത്. മൂന്ന് ലൈവ് ഫോൺ ഇൻ പരിപാടികൾ ഉൾപ്പെടെ പുലർച്ചെ അഞ്ചു മുതൽ രാത്രി 12 വരെയാണ് പ്രക്ഷേപണ സമയം. പൊതു സമൂഹവുമായി ബന്ധപ്പെട്ട എല്ലാ വിഷയവും അവതരിപ്പിക്കും. അവതാരകരിൽ ഭൂരിഭാഗവും നാട്ടുകാർ തന്നെ.

ലാഭം പ്രതീക്ഷിക്കാതെ തുടങ്ങിയ റേഡിയോ നിലയമാണിത്. സാമൂഹ്യ പ്രതിബദ്ധത മാത്രമാണ് മുഖമുദ്ര. നാട്ടുകാരുടെയും മീഡിയ വില്ലേജ് കോളേജിലെ കുട്ടികളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ദേശീയ പുരസ്കാരം അടക്കം നേടാൻ കഴിഞ്ഞു.

-വിപിൻ രാജ്,​ പ്രോഗ്രാം കോ-ഓർഡിനേറ്റർ

റേഡിയോ മീഡിയ വില്ലേജ്