വെള്ളൂർ : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജനജാഗരണ സമിതി മുളക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനജാഗരണ സദസ് നടത്തി. പെരുവ സെൻട്രൽ ജംഗ്ഷനിൽ നടന്ന സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ജി. ബിജുകുമാർ, ബി.ജെ.പി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആർ. മധു, ജനറൽ സെക്രട്ടറി അനിൽ കൈമാലിൽ, ശിവശങ്കരൻ നായർ, ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി കെ.എ. രാജൻ, ഭാഗവതാചാര്യൻ ചെല്ലപ്പൻ ഗോപനിലയം, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് സുനേഷ് കാട്ടാമ്പാക്ക്, അജിത്ത് കുമാർ, മനോജ് പെരുവ തുടങ്ങിയവർ പ്രസംഗിച്ചു.