തലയോലപ്പറമ്പ് : ഇറുമ്പയം ടാഗോർ ലൈബ്രറിയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ ഒന്നാംഘട്ട തുണിസഞ്ചി നിർമ്മാണ പരിശീലനവും, നെ​റ്റിപ്പട്ടനിർമ്മാണ പരിശീലവും നടത്തി. ഗ്രാമപഞ്ചായത്തംഗം ജയ അനിൽ, വനിതാവേദി പ്രസിഡന്റ് സിന്ധു ഷാജി, ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാവേദി ഭരണ സമിതി അംഗം ബിസ്മി രാമചന്ദ്രൻ , സെക്രട്ടറി വത്സല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.