ഗാന്ധിനഗർ: കോട്ടയം ഗവ.നഴ്സിംഗ് കോളേജ് മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥികൾ അതിരമ്പുഴയിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണവും പ്രദർശനവും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.റോസ്‌ലിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.വത്സമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.വി.കെ.ഉഷ, അദ്ധ്യാപകരായ പ്രൊഫ.പി.വി ഗായത്രി, ഡോ. പി.എസ്. ജെസി എന്നിവർ സംസാരിച്ചു.