വൈക്കം : ഉദയനാപുരം ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പും വരവേൽപ്പും ഭക്തിനിർഭരമായി. കട്ടിമാലകളും, പൂമാലകളും കൊണ്ടലങ്കരിച്ച ഗരുഡവാഹനത്തിലാണ് ഭഗവാന്റെ വിഗ്രഹം ആറാട്ടുകടവിലേക്ക് എഴുന്നള്ളിച്ചത്.
തന്ത്റി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരിയാണ് ആറാട്ട് ചടങ്ങ് നടത്തിയത്. മേൽശാന്തി അജിതൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, വടശ്ശേരി ഇല്ലത്ത് ഹരി നമ്പൂതിരി, വെച്ചൂർ ചന്ദ്രൻ പോറ്റി, സുന്ദരൻ എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിലാണ് ഗരുഡവാഹനം എഴുന്നള്ളിച്ചത്. ആറാട്ടിനു ശേഷം ക്ഷേത്ര കവാടത്തിൽ എതിരേൽപ്പ്, ദേശതാലപ്പൊലി, വലിയകാണിക്ക, അത്താഴമൂട്ട് എന്നിവയും നടന്നു.