ചങ്ങനാശേരി: സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച സിസ്റ്റർ സിസിലി, സിസ്റ്റർ ഷേഫി, സാലി ജോസഫ്, മറിയാമ്മ ജോൺ എന്നിവർക്ക് യാത്ര അയപ്പ് നൽകി. എച്ച്. എം. സിസ്റ്റർ ബ്ലസിയയുടെ അദ്ധ്യക്ഷതയിൽ മുൻ വികാരി ജനറൽ ഫാ. ജോസ് പി. കൊട്ടാരം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു നടമുഖത്ത്, ഫാ. ടോണി ചെത്തിപ്പുഴ, ജസ്റ്റിൻ ബ്രൂസ്, ജോസുകുട്ടി കുട്ടംപേരൂർ, സിസ്റ്റർ ആൻസില്ല, സിസ്റ്റർ റോസ്‌മേരി, ആൻസി മേരി ജോസഫ് എന്നിവർ പങ്കെടുത്തു.