ചങ്ങനാശ്ശേരി: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 17ന് രാവിലെ 10 മുതൽ കാവിൽ ഭഗവതി ക്ഷേത്രത്തിനു സമീപം സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. റേഷൻ കാർഡ് സംബന്ധമായ പരാതികൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള അപേക്ഷകൾ, ലൈഫ് പദ്ധതി സംബന്ധിച്ച അപേക്ഷകൾ, കോടതി മഖേനയുള്ള പരിഹാരം എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും അദാലത്തിൽ പരിഗണിക്കും.