ചങ്ങനാശേരി: മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത ബി.ഫാം / ഡി.ഫാം. കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.40 വയസ്സിൽ താഴെയാണ് പ്രായപരിധി.