പാലാ : പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 15 ന് കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികളായ തുരുത്തിപ്പള്ളിൽ ടി.ജെ പരമേശ്വരൻ നമ്പൂതിരി, ഇ.വി ഹരി, ഹണി ഇളംപിലാക്കാട്ട് എന്നിവർ അറിയിച്ചു. 15 ന് വൈകിട്ട് 5 മുതൽ ഭജന, 5.45 ന് ഇരട്ട തായമ്പക. രാത്രി 8 ന് മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ആചാര വെടിയും സദ്യയും. 8.30 മുതൽ മിഥുൻ രാജ് അവതരിപ്പിക്കു മ്യൂസിക്കൽ ഫ്യൂഷൻ. 9 കാണിക്ക മണ്ഡപത്തിൽ ദിക്ക് കൊടി.
16 ന് രാവിലെ 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത് 10 ന് ഉത്സവബലി,10.30 മുതൽ അക്ഷര ശ്ലോഗസദസ്, 12.15 ന് തിരുവാതിര, 12.30 ന് ഉത്സവബലിദർശനം തുടർന്ന് പ്രസാദ ഊട്ട് ,1 ന് ഓട്ടംതുള്ളൽ, വൈകിട്ട് 3 മുതൽ ഇറക്കി പൂജ, 5.15 ന് തിരുവാതിരകളി, 6.15 ന് ദീപാരാധന,6.30 ന് കഥകളി.
17 ന് രാവിലെ 7 മുതൽ ശതകലശം ,7.30ന് സ്‌തോത്രാലാപനം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് ഉത്സവബലി,10.15 ന് നാരായണീയ പാരായണം, 12 ന് തിരുവാതിരകളി, 12.30ന് ഉത്സവബലി ദർശനം പ്രസാദമൂട്ട്, വൈകിട്ട് 5.15 ന് സംഗീതസദസ്, 6.30 ന് ഈശ്വരനാമ ഘോഷം, 8.15 ന് വിളക്കിനെഴുന്നള്ളിപ്പ്, 8.30 ന് നൃത്തം. 18 ന് രാവിലെ 5 ന് രുദ്രാഭിഷേകം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10 ന് ഉത്സവബലി, നാരായണീയ പാരായണം, 12.30 ഉത്സവബലി ദർശനം, വൈകിട്ട് 6 ന് വീണാലയ വിന്യാസം, 7 ന് നൃത്തം, 8.15 ന് വിളക്കിനെഴുന്നള്ളത്ത് .
19 ന് രാവിലെ 7.30 ന് ശിവദേവ കീർത്തനങ്ങൾ 1830 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, നാരായണീയ പാരായണം, 12.30 ന് ഉത്സവബലി ദർശനം,പ്രസാദമൂട്ട്, വൈകിട്ട് 6ന് ചാക്യാർകൂത്ത്,8ന് വിളക്കിനെഴുന്നള്ളിപ്പ്, 9ന് നൃത്തനാടകം പരശുരാമൻ. 20 ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്തും പഞ്ചാരിമേളവും, 10 ന് ഉത്സവബലി, 11.30 ന് ഓട്ടംതുള്ളൽ 12.30 ന് പ്രസാദമൂ ട്ട്. വൈകിട്ട് 6 ന് സമൂഹപ്പറ എഴുന്നള്ളത്ത് ഈ സമയം മുത്തോലിക്കടവിൽ രുദ്ര താണ്ഡവ നൃത്തവും, അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം കവലയിൽ നാടൻ പാട്ടും അരങ്ങേറും , 6.15 ന് ക്ഷേത്രത്തിൽ സംഗീത സദസ്സ് ,7.30 ന് കുച്ചിപ്പുടി, 7.45 നൃത്തം, 8.15 ന് ഭക്തി ഗാനാജ്ഞലി ,9.30 മുതൽ വലിയവിളക്ക്.
പള്ളിവേട്ട ദിനമായ 21 ന് രാവിലെ 6ന് ചുറ്റുവിളക്ക്, ഭജന, 7 മുതൽ നാമസംകീർത്തനലഹരി, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 9ന് കാവടി ഘോഷയാത്ര കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു,11 മുതൽ മഹാ പ്രസാദ ഊട്ട്, 12.30ന് കാവടി അഭിഷേകം, 1 ന് കുറത്തിയാട്ടം, 3 ന് ഓട്ടംതുള്ളൽ, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, വേലാ , സേവാ, വൈകിട്ട് 6.15 ന് ദീപാരാധന, ചുറ്റ് വിളക്ക്, 10 മുതൽ ചലച്ചിത്ര താരം മഹാലക്ഷ്മി അവതരിപ്പിക്കുന്ന നൃത്തം, 12.30 മുതൽ ശിവരാത്രിപൂജ, ചുറ്റു വിളക്ക്, 1 മുതൽ പള്ളി വേട്ട എഴുന്നള്ളത്ത് .
22 ന് രാവിലെ 9 മുതൽ ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് 5 ന് കൊടിയിറക്ക്, ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, ആറാട്ട് മേളം, കുടമാറ്റം, 7.15 ന് നാദസ്വര കച്ചേരി, 8.15 ന് സംഗീത സദസ്സ് ,11.30 ന് ആറാട്ട് എതിരേൽപ്പ്, പഞ്ചവാദ്യം, ദീപക്കാഴ്ച, കൊടിമരച്ചുവട്ടിൽ പറ, ആറാട്ട് വിളക്ക്, വലിയകാണിക്ക.