kaval

തൃക്കൊടിത്താനം : തൃക്കൊടിത്താനം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ തൃക്കോടിത്താനം ഹൈസ്‌കൂൾ ആൻഡ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സായാഹ്ന ഭക്ഷണം നൽകുന്ന 'കാവൽ 2020''ന്റെ ഉദ്ഘാടനം എസ്.ഐ ടി.എൻ ശ്രീകുമാർ നിർവഹിച്ചു. എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ ശ്രീലത അദ്ധ്യക്ഷത വഹിച്ചു. പ്രവാസി അസോസിയേഷൻ തൃക്കോടിത്താനം കുവൈറ്റ് (പി.എ.റ്റി കുവൈറ്റ് ) ചാപ്ടർ പ്രതിനിധി റെർനാസ് മതുപ്പുറം, തൃക്കൊടിത്താനം കൂട്ടുകാർ വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധികളായ സുരേഷ് കുമാർ ആനമുടിക്കൽ (പി.എ.റ്റി ), ആർ. ജയേഷ് (ഗ്രേറ്റർ റോട്ടറി ക്ലബ് ചങ്ങനാശേരി ) തൃക്കോടിത്താനം പൊലീസ് സ്റ്റേഷൻ സുരക്ഷാ സമിതി അംഗങ്ങളായ കെ.കെ. അനിൽകുമാർ, ഗോവിന്ദൻകുട്ടി, ഹൈസ്‌കൂൾ എച്ച്.എം ഉഷ എലിസബത്ത് വർഗീസ്, പി.ടി.എ പ്രസിഡന്റ് പി.എസ്. സാനിലാ, ജെ.എം. ബീറ്റ് ഓഫീസർ വി.എസ്. പിഷോർലാൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ സന്നദ്ധ സേവനപ്രവർത്തനങ്ങൾ നടത്തുന്ന പി.എ.ടി കുവൈറ്റ് സംഘടനക്ക് ശ്രേഷ്ഠ സേവന പുരസ്‌കാരം എസ്.ഐ ടി.എൻ ശ്രീകുമാർ സമ്മാനിച്ചു.