കോട്ടയം: വേനൽ കടുക്കും മുൻപു തന്നെ ആളിക്കത്തി നാട്..! ഈവർഷം ഇതുവരെ ജില്ലയിൽ അഞ്ഞൂറിലേറെ തീ പിടിത്തമാണ് ഉണ്ടായത്. കോട്ടയം നഗരപരിധിയിൽ മാത്രം 143 എണ്ണം. വേനൽച്ചൂടിനൊപ്പം, അശ്രദ്ധമായി പുരയിടങ്ങളിലെ കരിയിലയടക്കം കത്തിക്കുന്നതാണ് തീ പിടിത്തത്തിന് കാരണം. തരിശു പാടശേഖരങ്ങളിലും റബർ തോട്ടങ്ങളിലുമാണ് കൂടുതൽ തീ പിടിത്തം ഉണ്ടായത്. പലയിടത്തും കരിയിലയ്‌ക്കും മാലിന്യത്തിനും ഇടുന്ന തീ റബർ തോട്ടത്തിലേയ്‌ക്കും മറ്റും പടരുകയായിരുന്നു.

ഈവർഷം ഇതുവരെ

തീപിടിത്തം

500 ഇടത്ത്

സൂക്ഷിക്കാൻ

വീടിനോടു ചേർന്ന പുരയിടങ്ങൾക്കും റബർ തോട്ടങ്ങൾക്കും തീയിടാതിരിക്കുക

കത്തിക്കുന്നുണ്ടെങ്കിൽ മറ്റിടങ്ങളിലേയ്‌ക്കു പടരില്ലെന്ന് വേണ്ടവിധം ഉറപ്പാക്കുക

എട്ടു വാഹനങ്ങളാണ് കോട്ടയത്തെ അഗ്നിരക്ഷാ സേനാ യൂണിറ്റിനുള്ളത്. കഴിഞ്ഞദിവസം മാത്രം പന്ത്രണ്ടോളം സ്ഥലത്താണ് തീ പിടിച്ചത്. ഇവിടങ്ങളിൽ പലപ്പോഴും രണ്ടു യൂണിറ്റെങ്കിലും പോകേണ്ടി വരും. ആ സമയം മറ്റെന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ നിയന്ത്രിക്കാൻ വാഹനം ഇല്ലാത്ത അവസ്ഥയാണ് . വേനൽ കടുക്കുമ്പോൾ ജലക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കും.

-അഗ്നിശമന സേനാ ഉദ്യോഗസ്ഥർ